ബഫര്‍ സോണ്‍ കൈയ്യേറ്റം: കേരളത്തിന്റെ ഭൂമിയില്‍ അതിര്‍ത്തി അടയാളപ്പെടുത്തി കര്‍ണാടക

 ബഫര്‍ സോണ്‍ കൈയ്യേറ്റം: കേരളത്തിന്റെ ഭൂമിയില്‍ അതിര്‍ത്തി അടയാളപ്പെടുത്തി കര്‍ണാടക

കണ്ണൂര്‍: ബഫര്‍ സോണ്‍ നിര്‍ണയത്തില്‍ കേരളത്തിന്റെ ഭൂമിയിലേക്ക് കടന്ന് കര്‍ണാടക. കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ബഫര്‍ സോണ്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ആറിടത്ത് ചുവന്ന പെയിന്റടിച്ച് നമ്പര്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ പരിധിയാണ് കര്‍ണാടക വനംവകുപ്പ് അടയാളപ്പെടുത്തിയത്.

അയ്യന്‍കുന്ന് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കടന്ന് കര്‍ണാടക വനംവകുപ്പ് ബഫര്‍ സോണ്‍ സര്‍വേ നടത്തിയിരിക്കുകയാണ്. രണ്ടര കിലോമീറ്ററിലധികം കേരളത്തിന്റെ സ്ഥലത്തേക്ക് കടന്നാണ് ബഫര്‍ സോണ്‍ പരിധിയെന്ന് അടയാളം രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരാരും ഈ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് ശ്രദ്ധേയം.

ബഫര്‍ സോണ്‍ രേഖപ്പെടുത്തിയതറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി സംഘടിച്ചു. ഇവരാണ് ജില്ലാ ഭരണകൂടത്തെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. പ്രദേശത്തെ ബാരാപ്പുഴ ജലവൈദ്യുതി പദ്ധതിയും മുന്നൂറോളം കുടുംബങ്ങളും അവരുടെ കൃഷിയും ഉള്‍പ്പെടുന്നതാണ് സ്ഥലം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.