റിസോര്‍ട്ട് വിവാദം: ഇ.പിക്കെതിരെ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; 'ഹാപ്പി ന്യൂ ഇയര്‍' ആശംസിച്ച് ഇ.പി

റിസോര്‍ട്ട് വിവാദം: ഇ.പിക്കെതിരെ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; 'ഹാപ്പി ന്യൂ ഇയര്‍' ആശംസിച്ച് ഇ.പി

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇ.പിക്കെതിരെ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് തീരുമാനം എടുത്തത്. പി ജയരാജനാണ് ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

അന്വേഷണം വേണോയെന്ന് പിന്നീട് തീരുമാനിക്കാമെന്നും യോഗത്തില്‍ ധാരണയായി. ഇ.പി ജയരാജനും യോഗത്തില്‍ പങ്കെടുത്ത് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി ജയരാജന്‍ തയ്യാറായില്ല. എല്ലാവര്‍ക്കും 'ഹാപ്പി ന്യൂ ഇയര്‍' എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പി.ബി നിര്‍ദേശിച്ച സാഹചര്യത്തിലാണ് വിഷയം ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തത്. വിഷയം സര്‍ക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ബദല്‍ പ്രചരണ പരിപാടികളും സി.പി.എം ആലോചിക്കുന്നുണ്ട്. വിഭാഗീയത വീണ്ടും ശക്തിപ്പെടാതെ നോക്കാനാണ് ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.