കാഴ്ച്ച മറച്ച് ബസിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള കൂളിങ് ഫിലിം; നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

കാഴ്ച്ച മറച്ച് ബസിന് പിന്നില്‍ മുഖ്യമന്ത്രിയുടെ  ചിത്രത്തോടെയുള്ള കൂളിങ് ഫിലിം; നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: കാഴ്ച മറയ്ക്കും വിധം ബസിനു പിന്നിലെ ചില്ലില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള കൂളിങ് ഫിലിം ഒട്ടിച്ച ബസിനെതിരേ നടപടിയില്ല. 2021 ഡിസംബര്‍ ഒമ്പതിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കിയ ബസിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല.

കെ.എല്‍. 13 എ.എഫ്. 2300 നമ്പറിലുള്ള കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ. കോളേജ് റൂട്ടിലാണ് 'സല്‍ഫ മോള്‍' എന്ന ഈ സ്വകാര്യബസ് സര്‍വീസ് നടത്തുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്കു ശേഷം 2026 ജൂലൈ 22 വരെയാണ് ഇതിന് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്.

ഈ വാഹനം ഇത്തരത്തില്‍ കൂളിങ് ഫിലിം ഒട്ടിച്ച് സര്‍വീസ് നടത്തുന്നതിനെതിരേ കോഴിക്കോട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ആരും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നാണ് വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നല്‍കിയ മറുപടി. ഇത്തരത്തില്‍ ഓടാന്‍ ബസിന് അനുമതി നല്‍കിയിട്ടില്ലെന്നും മറുപടിയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.