പീഡനക്കേസ് പ്രതികൾക്ക് രാസഷണ്ഡീകരണം ; നിയമ ഭേദഗതിയുമായി പാകിസ്ഥാൻ

പീഡനക്കേസ് പ്രതികൾക്ക് രാസഷണ്ഡീകരണം ; നിയമ ഭേദഗതിയുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പീഡനത്തിന് കടുത്ത ശിക്ഷാനടപടിയുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പീഡനക്കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ രാസഷണ്ഡീകരണം(Chemical Castration) നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായി റിപ്പോർട്ട്. ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

ഇവിടുത്തെ പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇതൊരു ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാന്‍ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പീഡനത്തെ അതിജീവിച്ചവര്‍ക്ക് സധൈര്യം പരാതി നല്‍കാം. അവരുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിക്കും. നിയമം പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് തെഹ്‌രീക് ഇന്‍സാഫ് സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാന്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.