വത്തിക്കാന്‍ സിറ്റി: ഭാരതസഭയ്ക്ക് മറക്കാനാവാത്ത ദിനമായിരുന്നു 2008 ഒക്‌ടോബര്‍ 12. അന്ന് റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍നടന്ന ദിവ്യബലി മദ്ധേ്യ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഭാരതസഭയില ആദ്യ വിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത്. ഇങ്ങനെ ഭാരത സഭയ്ക്ക് വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യം നല്‍കിയാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിത്യതയിലേക്കു മടങ്ങുന്നത്.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ വംശജയായ ഒരു വിശുദ്ധയെ നാമകരണം ചെയ്യുന്ന ചടങ്ങില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പീഠത്തിന് സമീപമാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിനും ഇരിപ്പിടം ഒരുക്കിയിരുന്നത്. സെന്റ് പീറ്റേഴ്സ് ബസ്ലിക്കയില്‍ വിശുദ്ധ പദവി പ്രഖ്യാപനച്ചടങ്ങില്‍ തിരുശേഷിപ്പു സമര്‍പ്പണം നടത്തിയത് മൂന്നു മലയാളികളുടെ നേതൃത്വത്തിലാണെന്നതും ശ്രദ്ധേയമായിരുന്നു.
അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റോമിലെത്തിയ മലയാളികള്‍ കൈയിലേന്തിയ ഇന്ത്യയുടെ ദേശീയപതാകകളുടെ ഇടയിലൂടെ പുഞ്ചിരിച്ച മുഖത്തോടെ വാഹനത്തില്‍ നീങ്ങിയ ബനഡിക്ട് മാര്‍പ്പാപ്പയുടെ ചിത്രം എല്ലാവരുടെയും മനസിലുണ്ട്.
വിശുദ്ധരിലൂടെ ദൈവം നമുക്ക് വഴികാട്ടിത്തരികയാണെന്നും അവരുടെ ജീവിതം ഉള്‍ക്കൊള്ളാനും പ്രോത്സാഹനമാക്കാനും നമുക്ക് സാധിക്കണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അന്നു നല്‍കിയ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചിരുന്നു. വിശുദ്ധയായ അല്‍ഫോന്‍സാമ്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്‌നേഹവും നിറഞ്ഞ ജീവിതയാത്രയെയാണ് മാര്‍പ്പാപ്പ കാട്ടിത്തന്നത്.
സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചതും ബനഡിക്ട് മാര്‍പ്പാപ്പയായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവയ്ക്കുമാണ് ആ സൗഭാഗ്യം ലഭിച്ചത്.
2012 ഫെബ്രുവരി 18 നായിരുന്നു മാര്‍ ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.