മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ 2011 മുതല്‍ സമൂസ നിരോധിച്ചിരിക്കുകയാണ്. ഏറെ സ്വാദിഷ്ടമായ ഭക്ഷണമായതിനാല്‍ ആളുകള്‍ ഇത് രഹസ്യമായി ഉണ്ടാക്കി ഭക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അടുത്തയിടെ സമൂസയുടെ നിരോധനം സൊമാലിയയിലെ മുസ്ലീം തീവ്രവാദ സംഘടനയായ അല്‍-ഷബാബ് കൂടുതല്‍ കര്‍ശനമാക്കി.
രാജ്യത്തെ ഏതെങ്കിലും പൗരന്മാര്‍ ഈ വിഭവം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് അല്‍ ക്വയ്ദ ഭീകരരുമായി ബന്ധമുള്ള അല്‍-ഷബാബിന്റെ മുന്നറിയിപ്പ്.
ഇതിന് പറയുന്ന കാരണമാണ് ഏറെ വിചിത്രം. ക്രിസ്തീയ വിശ്വാസ പ്രകാരമുള്ള പരിശുദ്ധ ത്രീത്വവുമായി ത്രികോണാകൃതിയിലുള്ള സമൂസയ്ക്ക് രൂപ സാദൃശ്യമുണ്ടെന്നാണ് മുസ്ലീം തീവ്രവാദികളുടെ കണ്ടെത്തല്‍. സമൂസ പൂര്‍ണമായും പാശ്ചാത്യമാണെന്ന് അവര്‍ വാദിക്കുന്നു. സൊമാലിയായില്‍ ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര യുദ്ധം നയിക്കുന്ന സംഘടനയാണ് അല്‍-ഷബാബ്
പത്താം നൂറ്റാണ്ടില്‍ മധ്യ ഏഷ്യയില്‍ നിന്നും വന്ന അറബ് വ്യാപാരികളാണ് സമൂസയുടെ രുചിക്കൂട്ട് കൊണ്ടു വന്നത്. പത്താം നൂറ്റാണ്ടില്‍ രചിച്ച ഒരു പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഈജിപ്തിലാണ് സമൂസ ജന്മം കൊണ്ടതെന്നാണ് വിശ്വാസം. പിന്നീട് ഇവിടെ നിന്ന് ലിബിയയിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമെത്തി.
പതിനാറാം നൂറ്റാണ്ട് വരെ ഇറാനില്‍ സമൂസയ്ക്ക് വളരെ വലിയ പ്രചാരമുണ്ടായിരുന്നു. മുഗള്‍ വിഭാഗത്തിനും ഏറെ പ്രിയപ്പെട്ട വിഭവമാണിതെന്ന് ഇന്തോ-പേര്‍ഷ്യന്‍ സൂഫീ ഗായകനായ ആമിര്‍ ഖുസ്രോയും വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഭക്ഷണമാണിത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെല്ലാം സമൂസ സുലഭമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.