ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഉയര്‍ന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ള ആറ് രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തുന്നവർക്ക് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്രം. ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന. ഇവർ സുവിധ ആപ്പിൾ രജിസ്റ്റർ ചെയ്യണമെന്നും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്ക് മാത്രമേ ആര്‍ടിപിസിആര്‍ ബാധകമായിരുന്നുള്ളു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഭീഷണിയുള്ള രാജ്യങ്ങള്‍ വഴി വിമാന യാത്ര നടത്തുന്നവരും തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്തിരിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടാണ് അപ് ലോഡ് ചെയ്യേണ്ടത്.
പുതിയ കൊറോണ വൈറസ് വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്. മുന്‍കാലങ്ങളിലെ വ്യാപനരീതി വെച്ച് നോക്കുമ്പോള്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്നും ജനുവരിയില്‍ കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യതയെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.