ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപത 29 മത് വാർഷിക സെനറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു.കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ റ്റിബിൻ വർഗ്ഗീസ് പാറയ്ക്കൽ അധ്യക്ഷനായിരുന്ന സമ്മേളത്തിൽ വി. കാതറിൻ ഓഫ് സിയന്നയുടെ മാതൃകാ യോഗ്യമായ സഭാതല ഇടപെടലുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട്, അല്മായ യുവജന ശുശ്രൂഷയുടെ പ്രാധാന്യത്തെപ്പറ്റി മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി കുമാരി ലിനറ്റ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തുകയും പാസ്റ്റൽ സെന്റർ ഡയറക്ടർ ഫാ. ജോജോ കുടക്കച്ചിറ ആശംസകൾ അറിയിക്കുകയും ചെയ്തു. 2022 പ്രവർത്തന വർഷത്തെ മേഖല രൂപത പ്രവർത്തനങ്ങൾ പരസ്പരം വിലയിരുത്തിയ സെനറ്റ് സമ്മേളനത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ 13 മേഖലകളിൽ നിന്നായി 120 യോളം യുവജന പ്രതിനിധികൾ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. 2023 വർഷത്തെ നയിക്കാൻ ശ്രീ. ജസ്റ്റിൻ നീലംപറമ്പിലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത ഉപാധ്യക്ഷ കുമാരി നയന മുണ്ടയ്ക്കാതടത്തിൽ, സെക്രട്ടറിമാരായ കുമാരി അമൽഡ തൂപ്പുംകര, ശ്രീ ലിബിൻ മേപ്പുറത്ത്, കോഡിനേറ്റർ ശ്രീ.ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ ശ്രീ അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ആനിമേറ്റർ സി.സാലി ആൻസ് സിഎംസി, സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ. ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, കുമാരി ഗ്രാലിയ വെട്ടുകാട്ടിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം കുമാരി ടെസിൻ വയലിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ കുമാരി ആൻമേരി കൈനിക്കൽ, കുമാരി ബെറ്റി പുതുപ്പറമ്പിൽ, ശ്രീ. ഷിതിൻ ആർപ്പത്തനാത്ത്, കുമാരി ജോസ്ലിൻ കദളിമറ്റം, കുമാരി ജിജിന കറുത്തേടത്ത്, കുമാരി തെരേസ കളരിക്കൽ, ശ്രീ ജോജോ തോപ്പിൽ, കുമാരി മെലിൻ പുളിക്കിലിൽ, ശ്രീ അലൻ തോപ്പിൽ, ഡോ. സി.നാൻസി എസ് സി ബി എസ് എന്നിവർ നേതൃത്വം നൽകി സംസാരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.