ഛത്തീസ്ഗഢിലെ നാരായൺപൂരിൽ സ്ഥിതി ചെയ്യുന്ന, ജഗദൽപൂർ സീറോ മലബാർ രൂപതയ്ക്ക് കീഴിലുള്ള സേക്രഡ് ഹാർട്ട് പള്ളി അക്രമികൾ തകർത്ത സംഭവത്തിൽ രാമനാഥപുരം രൂപതയ്ക്കുള്ള ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
ഏതാനും ദിവസങ്ങളായി ഛത്തീസ്ഗഢിലെ വിവിധ സ്ഥലങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളുടെ തുടർച്ചയായി നാരായൺപൂരിലെ കത്തോലിക്കാ ദൈവാലയം,എസ് എ ബി എസ് സന്യാസ ഭവനം,വിശ്വദീപ്തി സ്കൂൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ ഹിനകൃത്യം അത്യന്ത്യം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷ ത്തിനുമേലുള്ള പരസ്യമായ വെല്ലുവിളി യും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് രാമനാഥപുരം രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രതിഷേധ യോഗത്തിൽ രൂപതാദ്ധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് പ്രസ്താവിച്ചു.
രൂപതാ പാസ്റ്ററൽ കൗൺസിലിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രതിഷേധത്തിൽ, അത്യന്തം വേദനയനുഭവിക്കുന്ന ജഗദൽപൂർ രൂപതാ നേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും രാമനാഥപുരം രൂപതയിലെ വിശ്വാസ സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അക്രമകാരികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും, വിശ്വാസികൾക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കി, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം സംജാതമാക്കണമെന്നും, നഷ്ടപ്പെട്ട സ്ഥാപനങ്ങൾ പുനർനിർമാണം നടത്തുവാൻ നടപടികൾ സ്വീകരിക്കണമെന്നും ഛത്തീസ്ഗഢ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26