ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയുടെ സംസ്‌കാരചടങ്ങുകൾ നിർവഹിച്ചത് അവസാനമായി 1802 ൽ: കത്തോലിക്കാ സഭ ചരിത്രത്തിലെ അപൂർവ നിമിഷങ്ങൾ

ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയുടെ സംസ്‌കാരചടങ്ങുകൾ നിർവഹിച്ചത് അവസാനമായി 1802 ൽ: കത്തോലിക്കാ സഭ ചരിത്രത്തിലെ അപൂർവ നിമിഷങ്ങൾ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ ജനുവരി അഞ്ച്, വ്യാഴാഴ്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ആധുനിക കാലത്ത് സഭയുടെ ചരിത്രത്തിൽ അഭൂതപൂർവമായ ഒരു ചടങ്ങാണ് അത്. കാരണം കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ അവസാനമായി ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയുടെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നത് 1802 ലാണ്.

അന്ന് സഭയുടെ പരമോന്നത സ്ഥാനം വഹിച്ചിരുന്ന പയസ് ഏഴാമൻ മാർപ്പാപ്പ തന്റെ മുൻഗാമിയായ പയസ് ആറാമൻ പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചിരുന്നു. 1802 ഫെബ്രുവരിയിലായിരുന്നു പയസ് ഏഴാമൻ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പയസ് ആറാമൻ മാർപ്പാപ്പയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്.

സഭ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മാർപ്പാപ്പയായിരുന്ന വ്യക്തികൂടിയാണ് പയസ് ആറാമൻ പാപ്പ. 1717 ൽ റോമിലെ സെസീന എന്ന പട്ടണത്തിലാണ് പയസ് ആറാമൻ എന്ന ജിയാനാഞ്ചലോ ബ്രാഷി ജനിച്ചത്. പിന്നീട് 1775 ഫെബ്രുവരി15 ന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പയസ് ആറാമൻ 1799 ഓഗസ്റ്റ് 29 വരെയുള്ള 24 വർഷവും 6 മാസവും 15 ദിവസവും (8962 ദിവസം) പ്രസ്തുത പദവി അലങ്കരിച്ചു. നീണ്ട കാലത്തെ ഭരണത്തിനുശേഷം ഫ്രാൻസിലെ പ്രവാസത്തിൽ നെപ്പോളിയന്റെ തടവുകാരനായിട്ടാണ് പയസ് ആറാമൻ പാപ്പ മരിച്ചത്.

പാപ്പയുടെ മരണശേഷം ഫ്രാൻസിലെ വാലൻസിൽ അദ്ദേഹത്തിന്റെ സംസ്‌കാരവും നടന്നു. അതേസമയം 'നോവെൻഡിയലിസ്' (പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്മാരുടെ യോഗമായ കോൺക്ലേവിന് മുമ്പുള്ള ഒമ്പത് ദിവസത്തെ വിലാപം) വെനീസിലും ചേർന്നു. അതിനുശേഷം കർദ്ദിനാൾമാർ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ ഒത്തുകൂടി.

പിന്നീട് 1800 മാർച്ച് 14 ന് തിരഞ്ഞെടുക്കപ്പെട്ട പയസ് ഏഴാമൻ തന്റെ മുൻഗാമിയുടെ ഭൗതികാവശിഷ്ടങ്ങൾ റോമിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചു. 1801 ഡിസംബറിൽ പാപ്പയെ അടക്കം ചെയ്ത വാലൻസിൽ നിന്ന് മാർസെയിലിലേക്കും അവിടെ നിന്ന് കപ്പലിൽ ജെനോവയിലേക്കും പയസ് ആറാമൻ പാപ്പയുടെ ഭൗതികാവശിഷ്ടങ്ങളുമായി യാത്ര ചെയ്തു.

തുടർന്ന് ഇറ്റലിയിൽ ഇറങ്ങിയ ശേഷം നാടുകടത്തപ്പെട്ട മാർപ്പാപ്പയുടെ ശേഷിപ്പുകൾ ഓരോ കേന്ദ്രത്തിലും എത്തിച്ച് ആഘോഷപൂർവ്വമായ അനുസ്മരണങ്ങളോടെ വിജയകരമായ ഒരു തീർത്ഥാടനം നടത്തി. അങ്ങനെ 1802 ഫെബ്രുവരി 17 ന് ഇറ്റലിയിലെ വടക്കൻ റോമിൽ ടൈബറിനു കുറുകെയുള്ള പോണ്ടെ മിൽവിയോ (മിൽവിയൻ പാലം) യിൽ പാപ്പയുടെ ഭൗതീകാവശിഷ്ടങ്ങൾക്കായി കാത്തിരിക്കുന്ന കർദിനാൾമാർ ശേഷിപ്പുമായി "റോമിലേക്കുള്ള ഗംഭീരമായ വിജയ പ്രവേശനം" നടത്തി.

അതിന് ശേഷം പയസ് ഏഴാമൻ മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. എന്നാൽ അവിടെയും പയസ് ആറാമൻ മർപ്പാപ്പയുടെ ഭൗതീകാശിഷ്ടങ്ങൾ വിശ്രമിച്ചില്ല.

അദ്ദേഹത്തിന്റെ ഹൃദയവും "പ്രികോർഡിയവും" (ഹൃദയത്തിന് ചുറ്റുമുള്ള തൊറാസിക് അറയുടെ അവയവങ്ങളുടെയും ശരീരഘടനകളുടെയും പുരാതന നാമം. സ്നേഹത്തിന്റെയും വികാരങ്ങളുടെയും സംവേദനക്ഷമതയുടെയും ഇരിപ്പിടമാണെന്ന് ഇതെന്ന് വിശ്വസിക്കപ്പെടുന്നു) പാരീസ് ഗവൺമെന്റിന്റെ അഭ്യർത്ഥനപ്രകാരം 1802 ൽ ഫ്രാൻസിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനവും പ്രാർത്ഥനയും നടത്തികൊണ്ട് വാലൻസിലേക്ക് കൊണ്ടുവന്നു.

എന്നാൽ 1811 ൽ ഹൃദയം വീണ്ടും റോമിലേക്ക് തന്നെ പയസ് ആറാമൻ മർപ്പാപ്പയുടെ ഭൗതീകാശിഷ്ടങ്ങൾ തിരികെ നൽകുകയും ചെയ്തിരുന്നു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.