മുംബൈ: ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ യാത്രികന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച വിവാദം കെട്ടടങ്ങും മുമ്പ് സമാനമായി മറ്റൊരു പരാതി കൂടി. എയര്‍ ഇന്ത്യയുടെ തന്നെ പാരീസ്- ഡല്‍ഹി വിമാനത്തിലാണ് സമാനമായ സംഭവം നടന്നത്.
വനിത യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യയും പൊലീസും അന്വേഷണം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
അതേസമയം ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയ് ക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായിയെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരി 72 വയസുള്ള കര്‍ണാടക സ്വദേശിയാണ്. വ്യവസായിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.