ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.55 നാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിന് 79 കിലോമീറ്റര്‍ തെക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
അതിനിടെ ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില ഇന്ന് രേഖപ്പെടുത്തി. ഡല്‍ഹി ലോധി റോഡില്‍ 2.8 ഡിഗ്രി സെല്‍ഷ്യസും സഫ്ദര്‍ജങ് മേഖലയില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഡല്‍ഹിയോടൊപ്പം ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അതി ശൈത്യത്തിന്റെ പിടിയിലാണ്. മൂടല്‍മഞ്ഞ് കാരണം പലയിടത്തും ഗതാഗതം മുടങ്ങി. പല ട്രെയിനുകളും വൈകിയാണ് ഒടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.