താലിബാനെ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ട്? ചോദ്യം ഉന്നയിച്ച് ഗാന രചയിതാവ് ജാവേദ് അക്തര്‍

താലിബാനെ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ട്? ചോദ്യം ഉന്നയിച്ച് ഗാന രചയിതാവ് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: താലിബാനെ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ബോളിവുഡിലെ പ്രമുഖ ഗാന രചയിതാവ് ജാവേദ് അക്തര്‍. ഇസ്ലാമിന്റെ പേരില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും സ്‌കൂളുകളിലും കോളജുകളിലും ജോലികളിലും നിന്ന് താലിബാന്‍ നിരോധിച്ചിരിക്കുന്നു.

എന്തുകൊണ്ട് ഇന്ത്യന്‍ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡും മറ്റ് ഇസ്ലാമിക പണ്ഡിതന്മാരും ഇതിനെ അപലപിച്ചില്ല. അവര്‍ താലിബാനുമായി യോജിക്കുന്നുണ്ടോ എന്നും ജാവേദ് അക്തര്‍ ചോദിച്ചു. ജാവേദ് അക്തര്‍ ഇത്തരമൊരു ട്വീറ്റ് ഇട്ടതോടെ അദ്ദേഹത്തിന് എതിരെ മതമൗലിക വാദികള്‍ ഭീഷണിയുമായി എത്തി .

'ജാവേദ് ഭായ്, ആദ്യം ഈ രാജ്യത്തിന്റെ വെല്ലുവിളികള്‍ മനസിലാക്കുക, തുടര്‍ന്ന് അയല്‍ രാജ്യത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ പ്രായത്തില്‍ ആളുകള്‍ക്ക് അല്‍പ്പം വിഷമം തോന്നും. പ്രായം അത് നിങ്ങളുടെ തെറ്റാണ്. എന്തിനാ അനാവശ്യമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് എന്നിങ്ങനെയാണ് ജാവേദിനെതിരെയുള്ള വിമര്‍ശനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.