തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയത്. സ്വകാര്യ പ്രാക്ടീസ് നടത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നാണ് വിവരം.
അടുത്തിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് പല വിഭാഗത്തിലും സീറ്റില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.
രജിസ്റ്ററും മറ്റും മന്ത്രി പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഈ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ക്ക് ചുമതല നല്‍കിയിരുന്നു.
സന്ദര്‍ശനത്തിനിടെ കണ്ടെത്തിയ അപാകതകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് പേരെയും സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വാകാര്യ പ്രാക്ടീസ് പാടില്ലെന്നാണ് നിയമം. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.