കൊച്ചി: ദൈവ വചനം ഓരോ കുടുംബത്തിലേക്കും എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ രക്ഷാ വചനം സമ്പൂര്‍ണ മലയാളം ഓഡിയോ ബൈബിള്‍ ശ്രദ്ധ നേടുന്നു. സാൻഫ്രാന്‍സിസ്‌കോയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന റോബി തോമസും എറണാകുളത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തുന്ന സുനോജ് ആന്റണിയും ചേര്‍ന്നാണ് രക്ഷാ വചനം മലയാളം ഓഡിയോ ബൈബിള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇരുവരുടെയും നാലു വര്‍ഷത്തോളം നീണ്ട ശ്രമങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. കെസിബിസിയുടെ ഓഡിയോ ബൈബിള്‍ അനായാസം ഉപയോഗിക്കാവുന്ന ഒരു പ്ലയറിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് രക്ഷാ വചനം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു റേഡിയോ ഓണാക്കുന്ന ലാഘവത്തില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ബൈബിളിലെ അധ്യായങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ഇഷ്ടപ്പെട്ട അധ്യായങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നതിനും സൗകര്യമുണ്ട്. രാത്രിയില്‍ നിശ്ചിത സമയത്ത് ഓഫാകുന്നതിനായി ടൈമര്‍ സെറ്റിങ്ങും ഘടിപ്പിച്ചിട്ടുണ്ട്.
തടിയിൽ മനോഹരമായിട്ടാണ് റേഡിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീടുകളില്‍ വചന കേള്‍വിക്കായി ഉപയോഗിക്കുന്നതിനും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനും രക്ഷാ വചനം ഉപയോഗിക്കാവുന്നതാണ്. രക്ഷാ വചനം ഓഡിയോ ബൈബിളിലൂടെ ലോകമെങ്ങും വചനം എത്തിക്കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് റോബിയും സിറോജ് ആന്റണിയും പറയുന്നു.
രക്ഷാ വചനം സമ്പൂർണ മലയാളം ഓഡിയോ ബൈബിളിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഫോൺ: 80899 22669,
9562087579, 9567070515.
കൂടുതല്‍ വിവരങ്ങള്‍ക്കായി യൂടൂബ് ലിങ്ക് ക്ലിക്ക് ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26