വഴിയില്‍ കാട്ടാന; ആശുപത്രിയിലെത്തിക്കാനാവാതെ പിഞ്ചുകുഞ്ഞ് മരിച്ചു

വഴിയില്‍ കാട്ടാന; ആശുപത്രിയിലെത്തിക്കാനാവാതെ പിഞ്ചുകുഞ്ഞ് മരിച്ചു

ഇടുക്കി: പനി മൂര്‍ച്ഛിച്ച പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനാകാതെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിയില്‍ കാട്ടാനയെ കണ്ടതിനെത്തുടര്‍ന്നാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാനാകാതെ പോയത്. അടിമാലി പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി മൂച്ഛിച്ചതോടെ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി വീട്ടുകാര്‍ ഇറങ്ങിയെങ്കിലും വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ മടങ്ങുകയായിരുന്നു.

പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ. അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്നു കുഞ്ഞിനെയുമെടുത്ത് നടന്നുപോകുന്നതിനിടെയാണ് കാട്ടുപാതയില്‍ ആനയുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

അസുഖം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായ കുഞ്ഞിനെ ശനിയാഴ്ച രാവിലെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.