ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അമേരിക്കയില്‍ വ്യോമഗതാഗതം സ്തംഭിച്ചു. എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. എപ്പോള്‍ വ്യോമ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.
പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസം നേരിട്ടെന്നും വിമാന സര്‍വീസ് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും വിവരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് നോട്ടാം. തകരാറിനെ തുടര്‍ന്ന് ഏകദേശം നാനൂറോളം വിമാനങ്ങള്‍ നിലത്തിറക്കി.
മൊത്തം 760 ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചെന്നും ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്‌നം ബാധിച്ചത്. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണ്.
വിമാന ജീവനക്കാര്‍ക്ക് അപകടങ്ങളെക്കുറിച്ചും എയര്‍പോര്‍ട്ട് സൗകര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ അതേപ്പറ്റിയും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് എഫ്എഎ റെഗുലേറ്ററിന്റെ വെബ്സൈറ്റ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.