2022 ല്‍ ദുബായില്‍ അനുവദിച്ചത് 80,000 ഗോള്‍ഡന്‍ വിസകള്‍

2022 ല്‍ ദുബായില്‍ അനുവദിച്ചത് 80,000 ഗോള്‍ഡന്‍ വിസകള്‍

ദുബായ്: എമിറേറ്റില്‍ കഴിഞ്ഞവർഷം അനുവദിച്ചത് 80,000 ഗോള്‍ഡന്‍ വിസകളെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. 2022 -ൽ 80,000 ഗോൾഡൻ വീസകളാണ് ദുബായ് അനുവദിച്ചത്. ഇത് 2021-ൽ 47150 ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചസ്ഥാനത്താണ് ഇത്. കഴിഞ്ഞ വർഷം ജിഡിആർഎഫ്എ 62.2 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയെന്ന് മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

ഉപഭോക്തൃ അഭ്യർത്ഥനകൾ നിറവേറ്റുന്നതിന്ന് വീഡിയോ കോളിംഗ് സേവനം ആരംഭിച്ചു. വിഷ്വൽ കമ്മ്യൂണിക്കേഷൻ സർവീസസ് എന്ന പേരിലുള്ള ഈ സേവനം വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ വിസാ സംബന്ധമായ നിവാരണങ്ങൾക്ക് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി വീഡിയോ കാൾവഴി ആശയവിനിമയം നടത്താൻ കഴിയും. വകുപ്പിന്‍റെ വെബ്സൈറ്റ് മുഖേനയാണ് ഈ പുതിയ സേവനം സാധ്യമാകുന്നത്.


വെബ്സൈറ്റിലൂടെ തൽക്ഷണ വീഡിയോ കോൾ സർവീസ് ക്ലിക്ക് ചെയ്തു പേര്, ഇമെയിൽ ഐഡി,മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ നൽകുക. തുടർന്ന് എന്ത് തരത്തിലുള്ള സേവനമാണ് ആവിശ്യമുള്ളത് എന്ന് ക്ലിക് ചെയ്തു ജിഡിആർഎഫ്എ യിലേക്ക് അപേക്ഷിക്കുക. ഏതാനും മിനിറ്റുകൾ കൊണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ കഴിയുന്നതാണ്. 

ഉപയോക്താക്കൾക്ക് സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലാണ് വീഡിയോ കോൾ സേവനം ആരംഭിച്ചിട്ടുണ്ടുള്ളത്. ഇത് നിലവിൽ നിശ്ചിത സമയത്തും വരും കാലങ്ങളിൽ മുഴുവൻ സമയവും ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു

വകുപ്പ് അതിന്‍റ പ്രവർത്തന പദ്ധതിയിൽ 99% വിജയിച്ചു, ഉപഭോക്തൃ സന്തോഷ സൂചിക 96% കടന്നപ്പോൾ പങ്കാളി സന്തോഷ സൂചിക 100% മായി.അതിനൊപ്പം അഞ്ച് സേവനങ്ങൾ ഒന്നായി നിജപ്പെടുത്തുകയും. ഉപഭോക്തൃ അനുഭവങ്ങൾ മനസിലാക്കാൻ കാലാനുസൃതമായ ഉപഭോക്തൃ സംതൃപ്തി സർവേകൾ നടത്തുക എന്നിവ ഉൾപ്പെടെ 2022-ൽ വകുപ്പ് കാര്യമായ മെച്ചപ്പെടുത്തലുകൾ നടത്തി.

ജിഡിആർഎഫ്എ വിദഗ്ധരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ആകെ എണ്ണം 124 ഉയർത്തി. ഇതിനായി നിരവധി എമിറാത്തി കേഡർമാരെയും നിയമിക്കുകയും ചെയ്തുവെന്ന് വകുപ്പ് അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.