ബംഗളൂരു: നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
മെട്രോ നിര്‍മ്മാണത്തില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോര്പ്പറേഷന്, കരാറുകാര്‍ തുടങ്ങിയവരും കോടതി നടപടികള്‍ നേരിടേണ്ടി വരും.
ജനുവരി 10നാണ് നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി.
മെട്രോ തൂണ് തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. നിര്‍മാണക്കമ്പനി ഉടമയടക്കം എട്ട് പേരാണ് കേസിലെ പ്രതികള്‍. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയുടെ നേതൃത്വത്തിലായിരുന്നു അപകടം നടന്ന ഭാഗത്തെ നിര്‍മാണം.
കമ്പനി ഡയറക്ടര്‍ ചൈതന്യ, നിര്‍മാണത്തിന്റെ സൂപ്പര്‍ വൈസര്‍മാരായ ലക്ഷ്മിപതി, ജെ.ഇ പ്രഭാകര്‍ എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികള്‍. നിര്‍മാണ കമ്പനിയുടെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗജ്ഞാനേന്ദ്ര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.