സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ലാപ്ടോപ്; കേടുവന്നാൽ കയ്യിൽ നിന്ന് പണം മുടക്കി നന്നാക്കണം

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ലാപ്ടോപ്; കേടുവന്നാൽ കയ്യിൽ നിന്ന് പണം മുടക്കി നന്നാക്കണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടറുകൾ പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ലാപ്ടോപ്പുകൾ നൽകുന്നതിന്റെ പദ്ധതിക്ക്‌ തുടക്കം. ആദ്യഘട്ടമായി വാങ്ങിയ 750 ലാപ്ടോപ്പുകൾ കൈമാറി. ലാപ്ടോപിന്റെ സൂക്ഷിക്കലും റിപ്പയറിങും ജീവനക്കാരുടെ ഉത്തരവാദിത്വമായിരിക്കും. 

എച്ച്പിയുടെ 14 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ലാപ്ടോപ്പുകൾ ഐടി മിഷൻ വഴിയാണ് വാങ്ങിയത്. ചെലവ് 2.81 കോടി. ഇനി മൂവായിരത്തോളം ലാപ്ടോപ്പുകൾ കൂടി ഘട്ടംഘട്ടമായി വാങ്ങും. വൈ​ദ്യു​തി, മെ​യി​ന്റന​ൻ​സ്​, കേ​ബി​ൾ, സ്ഥ​ല​ലാ​ഭം, യുപിഎ​സ്​ അ​നു​ബ​ന്ധ ചെ​ല​വ്​ എ​ന്നി​വ​യി​ലെ കു​റ​വാ​ണ്​ ലാ​പ്​​ടോ​പ്പി​ന്റെ ഗുണങ്ങളായി സർക്കാർ കാണുന്നത്.

ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലെ ആരോഗ്യം,​ ഉന്നതവിദ്യാഭ്യാസം,​ കൃഷി,​ റവന്യു തുടങ്ങിയ വകുപ്പുകളിലെ അസിസ്റ്റന്റ് മുതലുള്ള ഉദ്യോഗസ്ഥർക്കാകും നൽകുക. അടുത്ത ഘട്ടത്തിൽ അനക്‌സ് 2ലും മൂന്നാംഘട്ടത്തിൽ മെയിൻ ബ്ലോക്കിലും നൽകും.

ലാപ്ടോപ്പിന് കേടുപാടുകൾ ഉണ്ടാവുകയോ കൈമോശം വരികയോ ചെയ്താൽ നഷ്ടം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും. യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്​ ജീവനക്കാർ തന്നെ സു​ര​ക്ഷി​ത​മാ​ക്ക​ണം. ഓഫീസ് ആവശ്യങ്ങൾക്ക് മാത്രമേ ഉ​പ​യോ​ഗിക്കാവൂ. റി​ട്ട​യ​ർ​മെ​ന്റ്,​ സ്ഥ​ലംമാ​റ്റം, ഡെ​പ്യൂ​ട്ടേ​ഷ​ൻ തു​ടങ്ങിയ വന്നാൽ മടക്കി നൽകണം.

അഞ്ചുവർഷം വരെ പഴക്കമുള്ള ഡെസ്ക്‌ ടോപ്പ് കമ്പ്യൂട്ടറുകളാണ് ഇപ്പോഴുള്ളത്. ലാപ്ടോപ്പ് വിതരണം ചെയ്തു തുടങ്ങുന്നതോടെ ഇവ അറ്റകുറ്റപ്പണി നടത്തിയശേഷം ജോലിഭാരം കുറവുള്ള മറ്റ് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും നൽകാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.