കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന

കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന പ്രാബല്യത്തിലായി. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. നേരത്തെ തന്നെ ഇത് സംബന്ധിച്ച നി‍‍ർദ്ദേശം ജനറല്‍ ട്രാഫിക് വിഭാഗം നല്‍കിയിരുന്നു. ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ്, കമ്പനിയുടെ സീല്‍, ഡെലിവറി സ്ഥാപനത്തില്‍ വിസയുളള ജീവനക്കാരന്‍, യൂണിഫോം എന്നിവയാണ് പുതിയ നിയമത്തിലുളളത്.

ഇതെല്ലാം നടപ്പിലാക്കാന്‍ നല്‍കിയ മൂന്ന് മാസത്തെ സാവകാശമാണ് ജനുവരിയില്‍ അവസാനിച്ചത്. നിയമം പാലിക്കാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുളള കർശന നടപടികളുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി ഗാർഹിക തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.