കോംഗോയിലെ ദേവാലയത്തില്‍ ബോംബാക്രമണം: മരണം പതിനേഴായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്

കോംഗോയിലെ ദേവാലയത്തില്‍ ബോംബാക്രമണം: മരണം പതിനേഴായി;   ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്

കാസിന്ദി(കോംഗോ): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ക്രൈസ്തവ ദേവാലയത്തില്‍ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്).

ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള നോര്‍ത്ത് കിവു പ്രവിശ്യയില്‍ കാസിന്ദി നഗരത്തിലെ ഒരു പെന്തക്കോസ്ത് ദേവാലയത്തിലായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. സംഘടനയിലെ അംഗങ്ങളാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അമാക് മീഡിയ ഔട്ട്‌ലെറ്റിലൂടെ വെളിപ്പെടുത്തി.

ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ സഹായിക്കുകയും ബെനി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഭീകരാക്രമണത്തെ അപലപിച്ച കോംഗോ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകെഡി മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. 2022 ഏപ്രിലിനു ശേഷം കാസിന്ദി നഗരത്തില്‍ 400 ഓളം ആളുകളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.