ദിവസവും ഭക്ഷണം തയ്യാറാക്കാന്‍ ബുദ്ധിമുട്ട്; രണ്ട് ദിവസത്തേക്കുള്ളത് ഒന്നിച്ച് തയ്യാറാക്കിവെക്കുമെന്ന് കുമ്പാരി ഹോട്ടല്‍ ഉടമ

ദിവസവും ഭക്ഷണം തയ്യാറാക്കാന്‍ ബുദ്ധിമുട്ട്; രണ്ട് ദിവസത്തേക്കുള്ളത് ഒന്നിച്ച് തയ്യാറാക്കിവെക്കുമെന്ന് കുമ്പാരി ഹോട്ടല്‍ ഉടമ

കൊച്ചി: പഴകിയ ഭക്ഷണം പിടിച്ചപ്പോള്‍ ഇത് പഴകിയതല്ല ഇന്നലെ തയ്യാറാക്കി വെച്ച 'ഫ്രഷ്' ഭക്ഷണമെന്ന് ഹോട്ടല്‍ ഉടമ. പറവൂരിലുളള കുമ്പാരി ഹോട്ടല്‍ ഉടമയാണ് പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് വിചിത്ര ന്യായം പറഞ്ഞത്.

ദിവസവും ഭക്ഷണം തയ്യാറാക്കാന്‍ ഹോട്ടലുകാര്‍ക്ക് ബുദ്ധിമുട്ടാണെന്നും അതിനാല്‍ രണ്ട് ദിവസത്തേക്കുള്ളത് ഒന്നിച്ച് തയ്യാറാക്കിവെക്കുമെന്നുമായിരുന്നു ഉടമയുടെ ന്യായം. ദിവസങ്ങള്‍ പഴക്കമുള്ള അല്‍ഫാം ഹോട്ടല്‍ കുമ്പാരിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഇവിടെ പഴകിയ ഭക്ഷണം വിളമ്പുന്നു എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഹോട്ടലില്‍ ബുധനാഴ്ചത്തേക്കുള്ള ഭക്ഷണം നേരത്തെ ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടല്‍ അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇന്നലെ പറവൂരിലെ ഹോട്ടല്‍ മജ്ലിസില്‍ നിന്നും കുഴിമന്തിയും അല്‍ഫാമും കഴിച്ച് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചികിത്സ തേടിയ ഒരു യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.