സ്ത്രീസുരക്ഷാ പരിശോധനയ്ക്കിടെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ മദ്യപന്‍ കാറില്‍ വലിച്ചിഴച്ചു

സ്ത്രീസുരക്ഷാ പരിശോധനയ്ക്കിടെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ മദ്യപന്‍ കാറില്‍ വലിച്ചിഴച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം. രാത്രിയില്‍ സ്ത്രീ സുരക്ഷാ പരിശോധനയ്ക്കിടെ മദ്യപന്‍ മോശമായി പെരുമാറുകയും പതിനഞ്ച് മീറ്ററോളം കാറില്‍ വലിച്ചിഴയ്ക്കുകയുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാലിന് നേരെ അതിക്രമമുണ്ടായത്. ഡല്‍ഹി എയിംസിന് സമീപത്തായിരുന്നു സംഭവം.

സംഭവത്തില്‍ ഹരീഷ് ചന്ദ്ര (47) എന്നയാള്‍ അറസ്റ്റിലായി. സ്വാതി മലിവാള്‍ പരിശോധന നടത്തുന്നതിനിടെ അവിടെയെത്തിയ പ്രതി കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച സ്വാതി അയാളെ ശകാരിക്കുന്നതിനിടെ ഹരീഷ് ചന്ദ്ര ബലമായി സ്വാതിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചു.

ഇതിനിടെ സ്വാതി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയും ഇയാള്‍ പെട്ടെന്ന് കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തുകയും സ്വാതിയുടെ കൈ കാറിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു. പിന്നാലെ ഇയാള്‍ പതിനഞ്ച് മീറ്ററോളം കാറോടിച്ചുപോയി.

പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് സംഭവം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് ഹരീഷ് ചന്ദ്ര അറസ്റ്റിലായത്.

സ്വാതിക്കൊപ്പം കൂടുതല്‍ പേര്‍ പരിശോധനയ്ക്കായി റോഡിലുണ്ടായിരുന്നെങ്കിലും അതിക്രമം നടക്കുമ്പോള്‍ ഇവര്‍ അല്‍പം അകലെയായിരുന്നു. ഡല്‍ഹിയിലെ വനിതാ കമ്മിഷന്‍ അധ്യക്ഷ വരെ സുരക്ഷിതമല്ലെങ്കില്‍ പിന്നെ മറ്റ് സ്ത്രീകളുടെ സ്ഥിതി സങ്കല്‍പ്പിക്കാമെന്ന് തുടര്‍ന്ന് അവര്‍ ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.