ദാവോസ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് സെലെന്‍സ്‌കിയുടെ പരാമര്‍ശം.
എന്തിനെക്കുറിച്ചാണ്, എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല. റഷ്യയുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ? റഷ്യ നിലനില്‍ക്കുന്നുണ്ടോ, ചിലപ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം തന്നെയാണോ എന്ന് ഉറപ്പില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് തന്നെയാണോ തീരുമാനം എടുക്കുന്നത്. അതോ മറ്റാരെങ്കിലുമാണോ. ആരോടാണ് സമാധാന ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും അറിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
സെലെന്‍സ്‌കിയുടെ പരാമര്‍ശം വന്ന് അല്‍പ്പസമയത്തിനുള്ളില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മറുപടിയുമായി രംഗത്തെത്തി. റഷ്യയോ പുടിനോ നിലനില്‍ക്കുന്നില്ലെന്ന സെലെന്‍സ്‌കിയുടെ പരാമര്‍ശം കൗശലപരമാണെന്നും അധികം വൈകാതെ റഷ്യ നിലനില്‍ക്കുന്നുവെന്നും നിലനില്‍ക്കുമെന്നും അദ്ദേഹം മനസിലാക്കുമെന്നും പെസ്‌കോവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.