തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങളെ തുടര്‍ന്ന് രാജിക്കത്ത് നല്‍കിയ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചതിന് പിന്നാലെ പുതിയ ഡയറക്ടര്‍ നിയമനത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. യോഗ്യതയുള്ള വ്യക്തിയെ കണ്ടെത്തുന്നതിനായി വി.കെ. രാമചന്ദ്രന്‍, ഷാജി എന്‍. കരുണ്‍, ടി.വി. ചന്ദ്രന്‍ എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കി.
അതേസമയം രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. രാജിക്കത്ത് നല്‍കിയതില്‍ നിലവിലുള്ള വിവാദങ്ങളുമായി ബന്ധമില്ല. കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. രാജിക്കത്ത് ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും നല്‍കിയതായി ശങ്കര്‍ മോഹന്‍ പറഞ്ഞു.
ഡയറക്ടര്‍ രാജി വച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു.
ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികളുടെ സമരം 48 ദിവസത്തിലെത്തിയപ്പോഴായിരുന്നു രാജി. ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ സംഘടനകളും വ്യക്തികളും ശങ്കര്‍ മോഹനെതിരെ രംഗത്തുവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.