റോക്കറ്റ് വിക്ഷേപണകേന്ദ്രം നിർമ്മിക്കാന്‍ ഒമാന്‍

റോക്കറ്റ് വിക്ഷേപണകേന്ദ്രം നിർമ്മിക്കാന്‍ ഒമാന്‍

മസ്കറ്റ്: ബഹിരാകാശ റോക്കറ്റ് വിക്ഷേപണകേന്ദ്രം നിർമ്മിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. ദുക്മിലെ നാഷണല്‍ ഏയ്റോസ്പേസ് സർവ്വീസസ് കമ്പനിയുടെ എറ്റ്ലാക്ക് സ്പേസ് ലോഞ്ചാണ് പദ്ധതി. നിർമ്മാണം പൂർത്തിയായാല്‍ മധ്യപൂ‍‍ർവ്വ ദേശത്തെ ആദ്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണകേന്ദ്രമാകും ദുക്മിലേത്. മൂന്നുവർഷത്തിനുളളില്‍ നിർമ്മാണം പൂർത്തിയാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.

രണ്ട് ലക്ഷ്യങ്ങളോടെയാണ് പദ്ധതിയൊരുങ്ങുന്നത്. വാണിജ്യ, പ്രൊഫഷണൽ, വിദ്യാഭ്യാസ റോക്കറ്റ് ഉപയോക്താക്കൾക്കായി ഒരു വിക്ഷേപണ കേന്ദ്രം നിർമ്മിക്കുകയെന്നുളളതും, പരീക്ഷിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുളള സൗകര്യമൊരുക്കുകയും ചെയ്യുകയെന്നുളളതാണ് ലക്ഷ്യം. ആഗോളതലത്തില്‍ റോക്കറ്റ് കമ്പനികള്‍ക്ക് ഉപകാരപ്പെടുമെന്നുളളതാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ ഗവേഷണ പരിപാടികള്‍ക്കും കേന്ദ്രം ഉപകരിക്കും.

സ്വകാര്യകമ്പനികള്‍ക്കും സർക്കാർ ഏജന്‍സികള്‍ക്കും വിക്ഷേപണത്തിനായി കേന്ദ്രം ഉപയോഗിക്കാമെന്നുളളതുകൊണ്ടുതന്നെ ബഹിരാകാശ പരിപാടികൾക്ക് ഇത് ഉത്തേജനമാകും. ബഹാരാകാശ ഗവേഷണ രംഗത്ത് വിപുലമായ പദ്ധതികളാണ് ഒമാനുളളത്.


ദുക്മയില്‍ നിർമ്മിത ബുദ്ധി കേന്ദ്രത്തില്‍ സിമുലേഷൻ മിഷനുകൾക്കും ശാസ്ത്ര പരീക്ഷണങ്ങൾക്കുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം സ്പേസ് സെറ്റില്‍മെന്‍റ് സെന്‍ററും പ്രധാന പദ്ധതിയാണ്.യഥാർത്ഥ ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് ബഹിരാകാശ അന്തരീക്ഷം അനുഭവിക്കാനും പഠിക്കാനും അവസരമൊരുക്കുകയെന്നുളളതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.