സെക്രട്ടറിയേറ്റ് സമരത്തിലെ ആക്രമണം; പി.കെ. ഫിറോസ് 14 ദിവസം റിമാന്‍ഡില്‍

സെക്രട്ടറിയേറ്റ് സമരത്തിലെ ആക്രമണം; പി.കെ. ഫിറോസ് 14 ദിവസം റിമാന്‍ഡില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സമരത്തിനിടയിലെ അക്രമണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് ഫിറോസിനെ വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് പാളയത്ത് കന്റോണ്‍മെന്റ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

നിലവില്‍ സേവ് കേരള മാര്‍ച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി.കെ. ഫിറോസിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.