മഴശക്തമാകും, അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

മഴശക്തമാകും, അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ ശക്തമാകുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. നാല് എമിറേറ്റുകളില്‍ ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.രാത്രി വരെ അസ്ഥിര കാലാവസ്ഥ നാളെയും തുടരും.

മഴ മൂലം കാഴ്ച പരിധി കുറയും. ശക്തിയേറിയ തണുത്ത കാറ്റ് വീശും. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള താഴ്വരകളിലേക്കുളള യാത്രകള്‍ ഒഴിവാക്കണം. കടലില്‍ പോകുന്നതും കഴിവതും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അബുദബി, അലൈന്‍, ദുബായ്, ഷാർജയിലെ അല്‍ ദൈദ്, ഖോർഫക്കാന്‍, ഫുജൈറ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മഴ ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.