ഒന്നാം പിണറായി സര്‍ക്കാരിന്റെ ഖജനാവും കാലിയായിരുന്നു; ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്

ഒന്നാം പിണറായി സര്‍ക്കാരിന്റെ ഖജനാവും കാലിയായിരുന്നു; ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെയും ഖജനാവും കാലിയായിരുന്നെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുമായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍. 2016 മുതല്‍ 2021-വരെ കേരളം കൈവരിച്ച സാമ്പത്തിക വളര്‍ച്ച വെറും രണ്ട് ശതമാനം മാത്രമാണ്. നികുതി സമാഹരണത്തില്‍ കേരളം ഏറെ പിന്നിലാണെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

സാമ്പത്തിക വളര്‍ച്ച 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും 6.3 ശതമാനം ആണ്. കേന്ദ്ര ഗ്രാന്റ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പതിനാറാം സ്ഥാനമാണ് ഇതില്‍ കേരളത്തിലുള്ളത്. ഹരിയാനയും,ജാര്‍ഖണ്ഡും, ചത്തീസ്ഗഢും, ഗുജറാത്തും വരെ കേരളത്തേക്കാള്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പിണറായി വിജയന്‍ ഭരിച്ചിരുന്ന ആദ്യ അഞ്ച് വര്‍ഷക്കാലം നികുതി വളര്‍ച്ചയില്‍ കേരളം രാജ്യത്ത് ഏറ്റവും പിന്നില്‍ പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്തിരണ്ട് പേജുള്ള റിപ്പോട്ടില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികള്‍ ചൂണ്ടികാണിക്കുന്നുണ്ട്.

19- സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ഗവേഷണ സ്ഥാപനമാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ഇത്.

ഖജനാവിലെ പണം ചിലവഴിക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. 90.39 ശതമാനമാണ് റവന്യു ചിലവ്. പശ്ചിമബംഗാളാണ് തൊട്ടുപിന്നില്‍. 2021-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 3,08,386 കോടിയാണ് സംസ്ഥാനത്തിന്റെ കടമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.