ലണ്ടന്‍: യുകെയില്‍ പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി ആറ് മാസമായി വെട്ടിക്കുറക്കുന്നു. ബിരുദം നേടി ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതാണ് പുതിയ നിയമം.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കടക്കം ഇത് വലിയ തിരിച്ചടിയാകും. യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാനാണ് യുകെ ഗ്രാജ്വേറ്റ് വിസയ്ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ചത്.
അതേസമയം നിര്‍ദേശത്തെ യുകെയിലെ വിദ്യാഭ്യാസ വകുപ്പ് ശക്തമായി എതിര്‍ത്തു. നിലവില്‍ യുകെ ഗ്രാജ്വേറ്റ് വിസയുടെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജോലി ആവശ്യത്തിനായി രണ്ട് വര്‍ഷത്തേക്ക് യുകെയില്‍ തുടരാം.
പുതിയ നിര്‍ദേശം പ്രകാരം ആറ് മാസം കഴിയുമ്പോള്‍ ഈ വിദ്യാര്‍ഥികള്‍ ജാലി നേടുകയോ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.