മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാരം നല്‍കിയില്ല, ബില്‍ഡറുടെ വസ്തുവകകള്‍ ലേലം ചെയ്യും

മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാരം നല്‍കിയില്ല, ബില്‍ഡറുടെ വസ്തുവകകള്‍ ലേലം ചെയ്യും

കൊച്ചി: മരടില്‍ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് സര്‍ക്കാരിനും ഫ്‌ളാറ്റ് ഉടമകള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് ഉടമ സാനി ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര വസ്തുക്കള്‍ ലേലം ചെയ്യും.

കണയന്നൂര്‍ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക് നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ഫെബ്രുവരി നാലിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നത്.

ടെന്‍ഡറുകള്‍ ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനു മുന്‍പായി കണയന്നൂര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ (റവന്യൂ റിക്കവറി)ക്ക് സമര്‍പ്പിക്കണമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.