പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. കുന്തിപ്പാടം പൂവത്താണി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെ കോഴികളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കോഴിക്കൂട്ടിലെ ഇരുമ്പ് വലയില്‍ കൈ കുരുങ്ങിയ നിലയിലാണ്.
പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെ പുലിയെ മയക്കുവെടി വച്ച് പിടികൂടും. ഇതിനായി ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ സ്ഥലത്തെത്തും. തുടർന്ന് വനം വകുപ്പിന്റെ കൂട്ടിലേക്ക് മാറ്റും.
പുലര്‍ച്ചെ മൂന്നോടെയാണ് പുലിയെ ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കൂടിന് മുകളിലേക്ക് ചാടിയ പുലിയുടെ കൈ ഇരുമ്പ് വലയില്‍ കുടുങ്ങുകയായിരുന്നു. നായയാണെന്ന് കരുതി അടുത്ത് ചെന്ന് നോക്കിയ വീട്ടുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് നേരത്തെ തന്നെ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.