പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ മൂന്നോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴിക്കൂടിന്‍റെ ഇരുമ്പ് വലയിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം തുങ്ങിക്കിടക്കുകയായിരുന്നു.
ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. കൂട്ടിൽ നിന്ന് പുലി ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് രാവിലെ ഏഴേ കാലോടെ പുലി ചത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം.
കുന്തിപ്പാടം പൂവത്താണി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെ കോഴികളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഇന്നു രാവിലെ ഒൻപതു മണിയോടെ പുലിയെ മയക്കുവെടി വച്ച് പിടികൂടനായിരുന്നു നീക്കം. ഇതിനായി ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയയെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.
കോഴിക്കൂടിന് മുകളിലേക്ക് ചാടിയ പുലിയുടെ കൈ ഇരുമ്പ് വലയില്‍ കുടുങ്ങുകയായിരുന്നു. നായയാണെന്ന് കരുതി അടുത്ത് ചെന്നുനോക്കിയ വീട്ടുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് നേരത്തെ തന്നെ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.