ആരോടും പ്രതികാരത്തിനില്ല: സോളാർ കേസിലെ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി

ആരോടും പ്രതികാരത്തിനില്ല: സോളാർ കേസിലെ  സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസിൽ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി. സത്യം എന്തെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ആരോപണം വന്നപ്പോൾ ദുഃഖിക്കുകയോ ഇപ്പോൾ സന്തോഷിക്കുകയോ ചെയ്യുന്നില്ല.ആരോടും പ്രതികാരം ചെയ്യാൻ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാരിന് ആകെ നഷ്ടം അന്വേഷണ ചിലവാണ് ഇനിയും അന്വേഷിച്ച് പണം ചിലവാക്കെണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സോളാർ കേസിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കളുടെ പേര് പരാതിക്കാരി പറഞ്ഞതിന് പിന്നിൽ ​ഗണേഷ് കുമാറാണെന്ന് ശരണ്യ മനോജ് പറഞ്ഞിരുന്നു. എന്നാൽ ശരണ മനോജ് പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.