ഖത്തറിലെ ഹയാകാർഡ് കാലാവധി നീട്ടി, അടുത്തവർഷം ജനുവരി 24 വരെ രാജ്യത്ത് സന്ദർശനം നടത്താം

ഖത്തറിലെ ഹയാകാർഡ് കാലാവധി നീട്ടി, അടുത്തവർഷം ജനുവരി 24  വരെ രാജ്യത്ത് സന്ദർശനം നടത്താം

ഖത്തർ: ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ നടപ്പിലാക്കിയ ഹയാകാർഡിന്‍റെ കാലാവധി നീട്ടി. ഹയാ കാർഡ് ഉളള സന്ദര്‍ശകര്‍ക്ക്  2024 ജനുവരി 24 വരെ  ഖത്തറില്‍ പ്രവേശിക്കാം.വിസയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഹയാ കാർഡ് ഉപയോഗിച്ച് പാസ് മാത്രം നല്‍കി ഖത്തറിലെത്താമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

ലോകകപ്പ് കാണാനെത്തുന്നവർക്കും സംഘാടകർക്കും ഹയാ കാർഡ് പ്രയോജനപ്പെടുത്തി ഖത്തർ സന്ദർശിക്കാന്‍ ഇതോടെ അവസരമൊരുങ്ങും. ഹയാ കാര്‍ഡുകള്‍ കൈവശമുള്ള ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കും കുടുംബമായോ സുഹൃത്തുക്കളുമായോ രാജ്യത്തേക്ക് പ്രവേശിക്കാം. പരമാവധി മൂന്ന് പേർക്കാണ് സന്ദർശന അനുമതി.

ആഭ്യന്തരമന്ത്രാലയം നല്‍കുന്ന നിർദ്ദേശം അനുസരിച്ച് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്ന നിലയില്‍ ഹയാ കാര്‍ഡുകള്‍ ഉപയോഗിച്ച് 2024 ജനുവരി 24 വരെ ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിക്കാം.പാസ്പോർട്ടിന് ചുരുങ്ങിയത് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.