ശാസ്ത്രജ്ഞന്മാരിൽ മുൻപനായി ജസ്യുട് വൈദികൻ ഫാ ഇഗ്‌നാസിമുത്തു

ശാസ്ത്രജ്ഞന്മാരിൽ  മുൻപനായി  ജസ്യുട് വൈദികൻ ഫാ ഇഗ്‌നാസിമുത്തു

പാളയംകോട്ട: ബയോളജിയിലെ മികച്ച ഒരു ശതമാനം ശാസ്ത്രജ്ഞരിൽ ഒരാളായി ജെസ്യൂട്ട് വൈദികൻ ഇഗ്നാസിമുത്തു . തമിഴ്‌നാട്ടിലെ പാളയം കോട്ടുള്ള സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ ഡയറക്ടർ ആണ് ഈ വൈദികൻ. അമേരിക്കയിലെ ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ ഗവേഷണ പ്രസിദ്ധീകരണങ്ങൾ വിലയിരുത്തിയതിനെ തുടർന്നാണ് ഈ ബഹുമതി അദ്ദേഹത്തെ തേടി എത്തിയത്. അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ മൂന്ന് പ്രൊഫസർമാരാണ് ബയോളജിയിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ശാസ്ത്രജ്ഞരുടെ സംഭാവനകളെ വിശകലനം ചെയ്തത്.

ലോകമെമ്പാടുമുള്ള 113,961 ശാസ്ത്രജ്ഞരുടെ സംഭാവനകളാണ് വിശകലനത്തിനു വിധേയമായത് .ഫാ ഇഗ്നാസിമുത്തുവിനു 872-ആം റാങ്ക്‌ ആണ് ലഭിച്ചിരിക്കുന്നത് . 1985-2019 കാലഘട്ടത്തിലെ ഫാ സവാരിമുത്തുവിന്റെ സംഭാവനകളെ പ്രൊഫസർമാർ വിശകലനം ചെയ്തു. കഴിഞ്ഞ 20 വർഷമായി അദ്ദേഹത്തിന്റെ റാങ്ക് ആയിരത്തിൽ താഴെയാണ്. ഇന്ത്യൻ ശാസ്ത്രജ്ഞരിൽ അദ്ദേഹം പത്താം സ്ഥാനത്താണ്. 71 കാരനായ ജെസ്യൂട്ട് വൈദികനായ ഈ ശാസ്ത്രജ്ഞൻ 800 ലധികം ഗവേഷണ പ്രബന്ധങ്ങളും 80 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് 12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും ഉണ്ട്. നൂറിലധികം വിദ്യാർത്ഥികളെ ഡോക്ടറേറ്റ് എന്ന ലക്‌ഷ്യം നേടാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു പ്രാണിയുടെ ' സ്പീസിസ്'അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് 'ജാക്‌ട്രിപ്സ് ഇഗ്നാസിമുത്തു'. ഒരു പ്രകൃതിദത്ത തന്മാത്രയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട് 'ഇഗ്നേഷ്യോമൈസിൻ' കോവിഡ് -19 ഉൾപ്പെടെയുള്ള അണുക്കളിൽ നിന്നും സംരക്ഷനത്തിനായി 'സേവ്യർ ഹെർബൽ ഹാൻഡ് സാനിറ്റൈസർ ' വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 'പൊന്നീം ' എന്ന പേരിൽ പ്രകൃതിദത്ത ജൈവ കീടനാശിനിയും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട് . ഫാ ഇഗ്നാസിമുത്തു തമിഴ്‌നാട്ടിലെ രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് - കോയമ്പത്തൂർ ആസ്ഥാനമായുള്ള ഭാരതീയാർ യൂണിവേഴ്‌സിറ്റിയിലും ചെന്നൈ ആസ്ഥാനമായുള്ള മദ്രാസ് യൂണിവേഴ്‌സിറ്റിയിലും. 1993-2018 കാലഘട്ടത്തിൽ ചെന്നൈ ലയോള കോളേജിലെ എൻ‌ടോമോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചു . 2018 ജൂൺ മുതൽ പാളയംകോട്ടയിലെ സെന്റ് സേവ്യേഴ്സ് കോളേജിലെ സേവ്യർ റിസർച്ച് ഫൗണ്ടെഷനിൽ ജോലി ചെയ്യുന്നു. “ദൈവകൃപയോടുള്ള സ്നേഹത്തിന്റെ അദ്ധ്വാനം” എന്നാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെയും വിദ്യാർത്ഥികളുടെയും എല്ലാ നേട്ടങ്ങളെയും ഫാ ഇഗ്നെസിമുത്തു വിശേഷിപ്പിക്കുന്നതു.

ദൈവം തന്നെ സമൃദ്ധമായി അനുഗ്രഹിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്റെ സഭയായ ' സൊസൈറ്റി ഓഫ് ജീസസ്‌ ' നോട് താൻ കടപ്പെട്ടിരിക്കുന്നു. നവംബർ 28 ന് അദ്ദേഹം മാറ്റേഴ്സ് ഇന്ത്യയോട് ഇങ്ങനെ പറഞ്ഞു"അവൾ(സഭ )എന്നെ എല്ലാവിധത്തിലും വളർത്തി സഹായിച്ചിട്ടുണ്ട്." തന്റെ അദ്ധ്യാപകരെ നന്ദിയോടെ അദ്ദേഹം അനുസ്മരിച്ചു, “എന്റെ ചെറുപ്പം മുതൽ തന്നെ ബൗദ്ധിക ജിജ്ഞാസ എന്നിൽ രൂപപ്പെടുതുന്നതിൽ അവർ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്, പ്രത്യേകിച്ച് എന്റെ സർവ്വകലാശാലയിലെ പ്രൊഫസർമാർ” കഴിഞ്ഞ 35 വർഷമായി തന്നോടൊപ്പം അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിച്ച തന്റെ ഗവേഷണ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.