ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സൈനികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാമെന്ന് സുപ്രിം കോടതി. സൈനിക നിയമ ്രപകാരം സൈനികര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
2018 ലെ വിധിയില്‍ കോടതി വ്യക്തത വരുത്തി. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാകുന്ന ഐപിസി 497 റദ്ദാക്കിക്കൊണ്ടായിരുന്നു 2018 ലെ വിധി. ഇതിലാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയിരിക്കുന്നത്.
2018 ലെ വിധി സൈനിക നിയമത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. അന്നത്തെ വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് ഉത്തരവ്. നേരത്തെ അഞ്ചംഗം ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v