ദില്ലി: കർഷകരുടെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് അമിത്ഷാ. ഡിസംബർ 3 ന് മുമ്പായി കർഷക യൂണിയനുകൾ സർക്കാരുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും തയ്യാറാണെന്നും കർഷകരുടെ എല്ലാ ആശങ്കകളും ആവശ്യങ്ങളും കേൾക്കുമെന്നും അമിത് ഷാ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇവര്‍. പലയിടത്തും, ഈ തണുപ്പിൽ കർഷകർ അവരുടെ ട്രാക്ടറുകളും ട്രോളികളുമായി ദേശീയപാതകളിൽ താമസിക്കുകയാണ്. വലിയ മൈതാനത്തേക്ക് നിങ്ങളെ മാറ്റാൻ ഡൽഹി പോലീസ് തയാറാണ്. ദയവായി അവിടേക്കുപോകണം. അവിടെ പ്രതിഷേധ പരിപാടികൾ നടത്താൻ പോലീസ് അനുമതി നൽകുമെന്നും ഷാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ മാർച്ച് നടത്തിയ കർഷകർക്ക് നേരെ പോലീസ് ഗ്രാനെഡും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു. കർഷകർ പിന്മാറാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഡൽഹിയിലെ ബുരാരിയിലെ മൈതാനത്തേക്ക് പ്രവേശിക്കാൻ കർഷകർക്ക് പോലീസ് അനുമതി നൽകുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.