കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ സൈനിക താവളത്തെയും പ്രവിശ്യാ മേധാവിയെയും ലക്ഷ്യമിട്ട് നടന്ന രണ്ട് വ്യത്യസ്ത ചാവേർ ബോംബാക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഗസ്‌നി പ്രവിശ്യയിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച സൈനിക വാഹനം സൈനിക കമാൻഡോ താവളത്തിലേക്ക് ഓടിച്ചു കയറി പൊട്ടിത്തെറിച്ചു. 31 സൈനികർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാനിസ്ഥാനിലെ ദേശീയ സുരക്ഷാ സമിതിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.
തെക്കൻ അഫ്ഗാനിസ്ഥാനിൽ, സുബാലിലെ പ്രൊവിൻഷ്യൽ കൗൺസിൽ മേധാവി അട്ടാജൻ ഹഖ്‌ബയാത്തിനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം നടത്തി, മൂന്ന് പേർ കൊല്ലപ്പെടുകയും കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ നിസ്സാര പരിക്കുകളോടെ ഹഖ്ബയത്ത് രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അംഗരക്ഷകരിലൊരാളുണ്ടെന്ന് പ്രവിശ്യാ പോലീസ് വക്താവ് ഹിക്മത്തുള്ള കൊച്ചായ് പറഞ്ഞു. ഈ ചാവേർ അക്രമണത്തിൻെറയും ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.
ഖത്തറിൽ വച്ച് കാബൂൾ സർക്കാരും താലിബാനും തമ്മിൽ സമാധാന ചർച്ചകൾ സെപ്റ്റംബറിൽ നടന്നിട്ടും അതിനു ശേഷവും അഫ്ഗാനിസ്ഥാനിൽ കാർ ബോംബാക്രമണങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്. അഫ്ഗാനിൽ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ആദ്യമായാണ് ഇരുപക്ഷവും മുഖാമുഖ ചർച്ച നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.