ലഷ്‌കര്‍ ഇ തൊയ്ബയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ ഹൈദരാബാദില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ

 ലഷ്‌കര്‍ ഇ തൊയ്ബയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ ഹൈദരാബാദില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ വന്‍ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയും ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയും ചേര്‍ന്നാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. പാകിസ്ഥാന്‍ ലഷ്‌കര്‍ ഭീകരര്‍ക്ക് ഹാന്‍ഡ് ഗ്രനേഡുകള്‍ ലഭ്യമാക്കുകയും ഹൈദരാബാദില്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് എന്‍ഐഎ പറയുന്നു.

മുഹമ്മദ് സഹദ്, മാസ് ഹസന്‍ ഫാറൂഖ്, സമിയുദ്ധീന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി പൊതുയോഗങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ ഗ്രനേഡ് എറിയാന്‍ തങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നതായി അറസ്റ്റിലായവര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞു. മൂന്ന് പേരും നിരവധി കേസുകളില്‍ പ്രതികളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.