അവീർ എമിഗ്രേഷന്‍റെ ഓഫീസ് സേവനം രാവിലെ 6 മണി മുതൽ ലഭ്യമാവും

അവീർ എമിഗ്രേഷന്‍റെ ഓഫീസ് സേവനം രാവിലെ 6 മണി മുതൽ ലഭ്യമാവും

ദുബായ്: അൽ അവീർ എമിഗ്രേഷന്‍റെ ഓഫീസ് സേവനം രാവിലെ 6 മണി മുതൽ ലഭ്യമാവും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെത്തെ പബ്ലിക് സർവീസ് വിഭാഗം എല്ലാം ദിവസവും പ്രവൃത്തിക്കുമെന്നും, രാവിലെ 6 മുതൽ രാത്രി 10 മണി വരെ ഇവിടെ നിന്ന് സേവനങ്ങൾ ലഭ്യമാകുമെന്നും വകുപ്പ് വ്യക്തമാക്കി. വർധിച്ച ഉപയോക്താക്കൾക്ക് കൂടുതൽ സമയം സേവനങ്ങൾ ലഭ്യമാക്കാന്‍ വേണ്ടിയാണ് രാവിലെ 6 മണി മുതൽ തന്നെ ഓഫീസ് സേവനം ലഭ്യമാക്കിയതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

സന്ദർശകരുടെയും താമസക്കാരുടെയും വിസാ സംബന്ധമായ വിവിധ ക്ലിയറൻസുകൾ കൈകാര്യം ചെയ്യുന്ന പരിഹാര വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള സേവനങ്ങൾ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇവിടെ എത്തി നടപടികൾ പൂർത്തിയാക്കി വേഗത്തിൽ മടങ്ങാവുന്നതാണ്.എന്നാൽ ജാഫ്ലിയയിലുള്ള ജിഡിആർഎഫ്എ പ്രധാന ഓഫീസിന്‍റെ പ്രവർത്തന സമയം രാവിലെ 7.30 മുതൽ രാത്രി 7 വരെയാണ്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 വരെയും തുടർന്ന് ഉച്ചക്ക് 2.30 മുതൽ 7 മണി വരെ പ്രവർത്തിക്കും

ദുബായിലെ അടിയന്തര വീസാ സേവനങ്ങൾക്കായി ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിലെ അറൈവൽ ഭാഗത്തുള്ള ജിഡിആർഎഫ്എ ഓഫീസിനെ സമീപിക്കാവുന്നതാണ്. ഇവിടെ ആഴ്ചയിൽ എല്ലാം ദിവസവും, 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും.അതിനിടയിൽ ദുബായിലെ  വീസാ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും  ടോൾഫ്രീ നമ്പറായ 8005111 -ൽ വിളിക്കാമെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.