എസ് എം സി എ കുവൈറ്റ് ആരാധനാക്രമവത്സര ധ്യാന പരമ്പരയുടെ രണ്ടാം ഭാഗം ശനിയാഴ്ച വൈകിട്ട് 7ന്

എസ് എം സി എ കുവൈറ്റ് ആരാധനാക്രമവത്സര ധ്യാന പരമ്പരയുടെ രണ്ടാം ഭാഗം ശനിയാഴ്ച വൈകിട്ട് 7ന്

കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ(എസ് എം സി എ ) ആഭിമുഖ്യത്തിൽ നടത്തുന്ന ആരാധനക്രമവത്സര ധ്യാന പരമ്പരയുടെ രണ്ടാം ഭാഗം "ദനഹാ" കാലത്തെക്കുറിച്ചുള്ള വിചിന്തനം ശനിയാഴ്ച വൈകിട്ട് 7ന് ഓൺലൈനായി നടത്തുന്നു.



വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രൊഫസറും സിബിസിഐയുടെ ഡോക്ടറൽ കമ്മീഷൻ ചെയർമാനുമായ റവ.ഡോ.തോമസ് വടക്കേലാണ് ധ്യാനം നയിക്കുന്നത്.
സീറോ മലബാർ ലിറ്റർജിയിൽ മംഗളവാർത്താക്കാലത്തിൽ ആരംഭിച്ച് പള്ളിക്കൂദാശാക്കാലത്തിൽ അവസാനിക്കുന്ന ഒൻപത് കാലങ്ങളായി ആരാധനാക്രമവത്സരത്തെ തിരിച്ചിരിക്കുന്നു.
ഈശോയിലൂടെ പൂർത്തിയായ രക്ഷാകര സംഭവങ്ങളിലെ സുപ്രധാന സംഭവങ്ങൾ അനുസ്മരിച്ചുകൊണ്ട് പിതാവായ ദൈവത്തിന് നന്ദി പറയുകയാണ് ഓരോ കാലത്തിലും
ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാർക്കീസായിരുന്ന ഈശോയാബ് മൂന്നാമനാണ് ഈ രീതി ചിട്ടപ്പെടുത്തിയത്.

ഒന്നാം ഭാഗമായിരുന്ന മംഗള വാർത്തക്കാലത്തെയും, പിറവിക്കാലത്തെയും കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചത് ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആയിരുന്നു.

ദനഹാക്കാലത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്ന ധ്യാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എസ്എംസി എ ജനറൽ സെക്രട്ടറി ഷാജിമോൻ ജോസഫ് ഈരേത്ര അറിയച്ചു.

Zoom Meeting
https://us02web.zoom.us/j/89455893729?pwd=YUxTVVQwLy8xRTRqcitPNGcxWlNZZz09
Meeting ID: 894 5589 3729
Passcode: SMCA


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.