ഐടി ഓഹരികള്‍ താഴേക്ക്; വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഐടി ഓഹരികള്‍ താഴേക്ക്; വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഐടി ഓഹരികളിലുണ്ടായ കുത്തനെയുള്ള ഇടിവിന് പിന്നാലെ ബെഞ്ച്മാര്‍ക്ക് ഓഹരി വിപണി സൂചികകള്‍ നഷ്ടത്തില്‍.
ജനുവരിയിലെ റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതും ബെഞ്ച്മാര്‍ക്ക് ഓഹരി വിപണി സൂചികകള്‍ക്ക് തിരിച്ചടിയായി.

അതേസമയം അദാനി ഗ്രൂപ്പ് സ്റ്റോക്കിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നത് നിക്ഷേപകരെ അകറ്റുകയാണ്.

ബിഎസ്ഇ സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് 60,500 ന് മുകളില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 17,800ന് മുകളിലായിരുന്നു ആദ്യഘട്ടത്തില്‍. നിഫ്റ്റി സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ഉള്‍പ്പെടെയുള്ള ബ്രോഡര്‍ മാര്‍ക്കറ്റുകളും ചാഞ്ചാട്ടം മൂലം താഴ്ന്ന് വ്യാപാരം നടത്തി.

നിലവില്‍ സെന്‍സെക്സ് 275.36 പോയിന്റ് ഇടിഞ്ഞ് 60,407.34 എന്ന നിലയിലാണ് ഉള്ളത്. നിഫ്റ്റിയാവട്ടെ 83.25 പോയിന്റ് താഴ്ന്ന് 17,773.25ലാണ്. നിഫ്റ്റി മെറ്റലാണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി പിഎസ്യു ബാങ്ക് എന്നിവയാണ് തുടക്കത്തില്‍ ഏറ്റവും വലിയ ഇടിവുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്സ്, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവ നിഫ്റ്റി 50 സൂചികയില്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഐടി വമ്പന്മാരായ ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവ ഇടിവ് നേരിട്ടു.

അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കാര്യമായ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്ട്സും പ്രത്യേക സാമ്പത്തിക മേഖലയും പോസിറ്റീവ് സോണിന് തൊട്ടു മുകളിലാണ് വ്യാപാരം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.