ബംഗളൂരു: ഏഷ്യയിലെ തന്നെ എറ്റവും വലിയ എയ്‌റോ പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. പോര്‍, സിവിലയന്‍, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതാണ് ഷോ.
അഞ്ച് ദിവസം നീളുന്ന ആകാശപ്രകടനം 17 ന് സമാപിക്കും. രാജ്യത്തിന്റെ പുതുശക്തിയും അഭിലാഷവുമാണ് ഏയ്‌റോ ഇന്ത്യയില്‍ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം, വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് എന്നിവ ഇന്ത്യയുടെ കരുത്തിന്റെയും സാധ്യതയുടെയും തെളിവാണ്. പ്രദര്‍ശനത്തിനപ്പുറം ഇവിടെ ഇന്ത്യയുടെ കരുത്താണു വിളിച്ചോതുന്നത്. പുതിയ ഇന്ത്യ കഠിനാധ്വാനം ചെയ്യും അവസരങ്ങള്‍ നഷ്ടമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ക്ക് പുറമെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും വ്യോമാഭ്യാസം നടത്തും. ഏയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിന് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 809 കമ്പനികളില്‍ 110 എണ്ണം വിദേശരാജ്യങ്ങളില്‍ നിന്നാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും (ഡിആര്‍ഡിഒ) സംയുക്തമായാണ് പ്രദര്‍ശനം നടത്തുന്നത്.
വ്യോമസേനയുടെ ഏയ്‌റോബാറ്റിക് ടീം സൂര്യ കിരണ്‍, സാരംഗ് ഹോലികോപ്റ്ററുകള്‍, ലഘുയുദ്ധ വിമാനങ്ങളായ റഫാല്‍, തേജസ്, സു30, മിഗ്, ജാഗ്വര്‍, മിറാഷ്, ഹോക്ക്, എച്ച്ടിടി40, കിരണ്‍ വിമാനങ്ങളാണ് ഇന്ത്യയുടെ കരുത്ത് തെളിയിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.