കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഗഡുക്കളായി; ആദ്യ ഗഡു അഞ്ചാം തീയതി; ഒന്നിച്ച് വേണ്ടവര്‍ ഇനിയും കാത്തിരിക്കണം

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഗഡുക്കളായി; ആദ്യ ഗഡു അഞ്ചാം തീയതി; ഒന്നിച്ച് വേണ്ടവര്‍ ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഗഡുക്കളായി നല്‍കാന്‍ ഉത്തരവ്. ആദ്യ ഗഡു അഞ്ചാം തിയതിക്ക് കൊടുക്കും. ബാക്കി തുക സര്‍ക്കാര്‍ ഫണ്ട് കിട്ടുന്ന മുറയ്ക്ക് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ഗഡുക്കളായി ശമ്പളം വേണ്ടാ എന്നുള്ളവര്‍ 25-ാം തീയതിക്ക് മുമ്പ് രേഖാമൂലം അറിയിക്കണം. മുഴുവന്‍ ശമ്പളവും ഒന്നിച്ചു വേണ്ടവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്ന കോടതിയുടെ ചോദ്യത്തിന് ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.