വീണ്ടും റെയ്ഡിന് സാധ്യത: നിര്‍ഭയ, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് ബിബിസി

വീണ്ടും റെയ്ഡിന് സാധ്യത: നിര്‍ഭയ, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് ബിബിസി

ന്യൂഡല്‍ഹി: മൂന്ന് ദിവസം നീണ്ടു നിന്ന ബിബിസിയിലെ ആദായ നികുതി വകുപ്പ് റെയ്ഡ് അവസാനിച്ചു. അതേസമയം ഭയമോ പക്ഷപാതമോ ഇല്ലാതെ നിര്‍ഭയ, നിക്ഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് ബിബിസി അറിയിച്ചു.

ഇതിനിടെ പരിശോധനയില്‍ പ്രതികരണവുമായി ആദായ നികുതി വകുപ്പും രംഗത്തെത്തി. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികള്‍ക്കിടെ ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു.

ക്‌ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നല്‍കി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെയും മുംബൈയിലെയും മൂന്ന് ദിവസം നീണ്ട മാരത്തണ്‍ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മൂന്ന് ദിവസവും ഓഫീസില്‍ നിന്നും പുറത്തു പോകാതെ നടപടിയോട് ചില ജീവനക്കാര്‍ക്ക് സഹകരിക്കേണ്ടി വന്നു എന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.