കണ്ണൂര്‍: ശിവശങ്കറും പാര്‍ട്ടിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആകാശ് തില്ലങ്കേരിയുടെ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ എല്ലാ കാലത്തും പ്രതിപക്ഷം അതിനെ രാഷ്ട്രീയ ആയുധമാക്കാറുണ്ട്. അത് എത്രയോ കാലമായി തുടര്‍ന്നു വരുന്നതാണ്. ഞങ്ങള്‍ക്കതില്‍ ഉത്കണ്ഠ ഇല്ല. ഒളിവിലിരുന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ല. അവരെ പൊലീസ് കണ്ടെത്തിക്കോളും. ഇപ്പോള്‍ സിബിഐ കൂട്ടിലിട്ട തത്തയാണെന്ന് കുറേക്കൂടി തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നം എം.വി ഗോവിന്ദന്‍ പറഞ്ഞു.
ശിവശങ്കറിനെ ഇതിന് മുമ്പും പല തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്കെന്താ പ്രശ്‌നം. ശിവശങ്കറും പാര്‍ട്ടിയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മാത്രം, അത് രാഷ്ട്രീയമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.