തിരുവനന്തപുരം: സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകന്റെ വധ ഭീഷണി. തിരുവനന്തപുരം പൊഴിയൂര്‍ എസ്‌ഐ സജിയെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകനും ബോട്ട് ക്ലബ് ഉടമയുമായ പൂവാര്‍ തെക്കേ തെരുവില്‍ മാഹിനാണ് പൊലീസ് ഉദ്യോഗസ്ഥനു നേരെ ഭീഷണി മുഴക്കിയത്.
അനധികൃതമായി പ്രവര്‍ത്തിച്ച ബോട്ടുകള്‍ പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നില്‍. പരിശോധനയ്ക്ക് ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും, ഡിപ്പാര്‍ട്ടുമെന്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും തനിക്കൊപ്പമുണ്ടെന്നും മാഹിന്‍ പറയുന്നു.
പാര്‍ട്ടിയുടെയും പൊലീസിലെ ഉന്നതരുടെയും അറിവോടെയാണ് താന്‍ ഭീഷണിപ്പെടുത്തുന്നതെന്നും സംഭാഷണത്തില്‍ മാഹില്‍ പറയുന്നു. സംഭവത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് എസ്‌ഐ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് കേസെടുക്കാത്തതിന് പിന്നിലെന്നാണ് സൂചന.
ഇതിന് മുമ്പും എസ്‌ഐയെ മാഹിന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ രേഖകളോ ലൈസന്‍സോ ഇല്ലാതെ നിരവധി ബോട്ടുകളാണ് പൂവാര്‍ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഓരോ സന്ദര്‍ശകരില്‍ നിന്നും 10000 മുതല്‍ 12,000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.