'അവഞ്ചേഴ്സ്': കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം; അംഗീകാരം നല്‍കി സര്‍ക്കാര്‍

'അവഞ്ചേഴ്സ്': കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം; അംഗീകാരം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ 'അവഞ്ചേഴ്‌സി'ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കി.

തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ കീഴിലുള്ള തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിന്റെ ഭാഗമായാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കമാന്‍ഡോ വിഭാഗമായ 'അവഞ്ചേഴ്‌സ്' രൂപവല്‍കരിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും തീവ്രവാദ വിരുദ്ധ വിഭാഗം ഐജിയുടെ കീഴില്‍ അവഞ്ചേഴ്‌സിന്റെ പ്രവര്‍ത്തനം.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും കമാന്‍ഡോകളെ നിയോഗിച്ചേക്കും. നഗര പ്രദേശങ്ങളിലെ അപ്രതീക്ഷിത അക്രമണങ്ങള്‍ക്ക് തടയിടാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സ്‌ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം നല്‍കിയാണ് അവഞ്ചേഴ്‌സിന് രൂപം നല്‍കിയത്.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും തിരഞ്ഞെടുത്ത 120 കമാന്‍ഡോകള്‍ക്കാണ് ഇതിനായി പരിശീലനം നല്‍കിയത്. ഡി.ജി.പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗര പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ രൂപവല്‍കരിച്ച അവഞ്ചേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. ഡിജിപിയുടെ അപേക്ഷ പ്രകാരം സര്‍ക്കാരും അവഞ്ചേഴ്‌സ് രൂപവത്കരണത്തെ അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.